Anoop Joseph
Anoop Joseph

Nadu vere

Nadu vere

43 Plays

05 Sep 2020

1 Comments

Leave a comment

4 years ago

*ഇത് നാട് വേറെ* കെട്ടു പൊട്ടിച്ചലയുന്ന ലോകമാം കുറുമ്പനെ പെട്ടെന്ന് മെരുക്കി എടുത്തിന്നൊരു രോഗം കഷ്ടപ്പാടും ബുദ്ധിമുട്ടും കുട്ടിച്ചോറായി മാറിയത് പെട്ടെന്നൊരു നാളിൽ, അതിവേഗം ചീട്ട് കൊണ്ടു പണിതൊരു കൊട്ടാരം തകരും പോലെ വീണടിഞ്ഞു ലോകത്തിന്റെ ഘടന വെടിയുണ്ട പോലെ പാഞ്ഞ ബഡാ ബഡാ രാജ്യങ്ങളും പഴയൊരു ശകടം പോൽ നിൽപ്പാ കഷ്ടപ്പെട്ട് കലി തുള്ളും കൊറോണയോടെതിരിട്ട് നട്ടം തിരിയുമ്പോ വെടിയൊച്ച അതിർത്തിയിൽ കാര്യങ്ങൾ കലുഷമാ, ചൈനേം പാകിസ്ഥാനും അങ്ങ് പോർവിളി മുഴക്കുവാ ആകെ മൊത്തം കാര്യങ്ങൾ കൊഴപ്പമാ, താങ്ങാൻ വയ്യാതെ അയ്യോ കൈകൾ കഴക്കുവാ. നാട് കെട്ട് പോയ പട്ടത്തിന്റെ പോക്കാ, ഇങ്ങനെ പോയാൽ നമ്മടെ കാര്യം പോക്കാ മാലപ്പടക്കം പോലെ വന്നു ദുരിതങ്ങൾ കടലല പോലെ വരി വരി ദുരന്തങ്ങൾ വഴിയരികിൽ കുമിയുന്നു കബന്ധങ്ങൾ ഓരോ ദിനവും പുതു പ്രതിബന്ധങ്ങൾ (2) ഇവിടെ ഈ കൊച്ചു നാട്ടിൽ പട വെട്ടി തളർന്നിട്ടും പെടാ പാട് പെട്ടിട്ടും കിതപ്പൊട്ടും കാട്ടിയില്ല ഇടി വെട്ടി നിന്നവനെ പാമ്പ് കടിച്ചത് പോലെ അടി വെച്ച് അടി വെച്ച് മഴയുടെ തുടക്കമായി ആദ്യം ചിണുങ്ങി ചിണുങ്ങി മഴ പിണങ്ങി പിണങ്ങി പിന്നെ ചൊരിഞ്ഞു ചൊരിഞ്ഞു കുത്തി ഒഴുകുന്ന പുഴ പോലെ പുഴകൾ നിറഞ്ഞു മൊത്തം കവിഞ്ഞു കവിഞ്ഞു പരന്നൊഴുകി മൂടി നാട് മൊത്തം വിഴുങ്ങുന്ന നാഗം പോലെ കട പുഴകി മരങ്ങൾ മട തകർന്ന് പൊളിഞ്ഞു മല ഇടിഞ്ഞു നിരന്നു പല ജീവൻ പൊലിഞ്ഞു ഇറങ്ങും നേരം തെന്നി കുഴിയിൽ പതിച്ചു രണ്ട് കഷ്ണമായി തെറിച്ചു പോയി എയർ ഇന്ത്യ വിമാനം അടങ്ങിയില്ലേ നിന്റെ കലി, വിധി പറ ഇനി, ഇനിയും ഉണ്ടോ ഇത് പോലെ ദുരന്തങ്ങൾ അനവധി *** deep sighs**** ****heart beat sound **** ഇത് നാട് വേറെ നാടിൻ പെരുമയേറെ ഞങ്ങക്ക് ഒരുമയേറെ കരളിനുറപ്പ് ഏറെ ഒരുമിച്ചു പിന്നിട്ട വഴികൾ ഏറെ ഇനിയും പോകാനുണ്ട് കൊറേ ദൂരം ഏറെ കര കടലായി മാറിയപ്പോ മനവുo കരളും പിടഞ്ഞപ്പോ കരങ്ങൾ തമ്മിൽ കോർത്തു നമ്മൾ പൈതൃകമോ അത് സ്വന്തം പെങ്ങൾ പലവഴി അലഞ്ഞു കുരുക്കുകൾ പിണഞ്ഞു ഒരുമിച്ച് പക്ഷേ ഞങ്ങൾ മനം കൊണ്ട് തുഴഞ്ഞു തടസ്സങ്ങൾ ഒഴിഞ്ഞു മനസ്സൊന്നു നിറഞ്ഞു വിഷം തീണ്ടിയവർ മൺമേൽ മറഞ്ഞു കരിപ്പൂരിൽ കണ്ടു വീണ്ടും മനുഷ്യത്വ കരുത്ത് മഴ അന്ന് plague pole പെരുത്ത് മരണഭീതി undu appol അകത്ത് എന്നാൽ വരുന്നു ഞങ്ങൾ etha അടുത്ത് കാപട്യം ഞങ്ങൾ അത് വെറുത്തു Pala naal ayi nammal Adhu thaduthu അനുകമ്പയിൽ നമ്മൾ അത് കുതിർത്ത് ഇത് നന്മേടെ മൺറോ തുരുത്ത് കൊടുങ്കാറ്റ് അത് വരട്ടെ കടലിരമ്പി അങ്ങനെ വരട്ടെ ഭൂമി നടുവിൽ പിളരട്ടെ അഗ്നിപാതമോ വരട്ടെ ഞങ്ങ കൈ മടക്കി മുണ്ട് മടക്കി മീശ പിരിച്ചു നെഞ്ച് വിരിച്ചു കണ്ണ് മിഴിച്ച് ഒരുമിച്ചു നമ്മൾ നിക്കും പട വെട്ടാൻ പേടിയില്ല കാരണം ഈ രണഭൂവിൽ പടയാളി പൗരന്മാർ മലയാളി വീരന്മാർ ഇത് കണ്ടു തിരിഞ്ഞോടി കടക്കെടാ പമ്പയാർ ഇത് നാട് വേറെ നാടിൻ പെരുമയേറെ ഞങ്ങക്ക് ഒരുമയേറെ കരളിനുറപ്പ് ഏറെ ഒരുമിച്ചു പിന്നിട്ട വഴികൾ ഏറെ ഇനിയും പോകാനുണ്ട് കൊറേ ദൂരം ഏറെ

You may also like